Supream Court; തെരഞ്ഞെടുപ്പ് സമയങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമേറിയത്; സുപ്രീംകോടതി

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമായി കാണേണ്ട വിഷയമാണെന്ന് സുപ്രീംകോടതി.

രാഷ്ട്രീയ പാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിൽ മാർഗരേഖ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി . സൗജന്യ വാഗ്ദാനങ്ങള്‍ തടയേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കാമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്നു. സൗജന്യ വാഗ്ദാനങ്ങള്‍ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.

അതേസമയം, ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയില്‍ അംഗമാകാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. അഭിഭാഷകനായ അശ്വനി ഉപാദ്ധ്യായയാണ് തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here