Buffer Zone: ബഫര്‍ സോണ്‍ നിര്‍ണയിച്ചത് പുന:പരിശോധന നടത്തും; ഭൂപേന്ദ്ര യാദവ്

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ചത് പുന പരിശോധിക്കുമെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇക്കാര്യത്തില്‍ പൊതു ജനാഭിപ്രായം കൂടെ പരിഗണിക്കും.

കട്ടപ്പനയില്‍ ഇ എസ് ഐ ആശുപത്രി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. തേക്കടിയില്‍ അന്തര്‍ദേശീയ ഗജ ദിനത്തോടനുബന്ധിച്ച ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യ മൃഗ ആക്രമണം തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here