
(Ballon d’Or)ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള നോമിനികളെ ഇന്ന് പ്രഖ്യാപിക്കും. പുരുഷ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ 30 പേരുകളും വനിതാ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ 20 കളിക്കാരുമാണ് ഉണ്ടാവുക.
ഇതിന് പുറമെ മികച്ച ഗോള്‍ കീപ്പര്‍, മികച്ച അണ്ടര്‍ – 21 താരം എന്നീ അവാര്‍ഡുകള്‍ക്കായി 10 കളിക്കാരുടെ ചുരുക്കപ്പട്ടികയും ഇന്ന് പ്രഖ്യാപിക്കും. ഒക്ടോബര്‍ 17-ന് പാരീസിലെ തിയേറ്റര്‍ ഡു ചാറ്റ്‌ലെറ്റിലാണ് പുരസ്‌കാര ദാനച്ചടങ്ങ്.
ഇക്കുറി കരീം ബെന്‍സേമക്കാണ് ബാലണ്‍ ഡി ഓറിന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.ലയണല്‍ മെസി 7 തവണയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 5 തവണയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here