മലയാളിയുടെ ഫോട്ടോക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കമന്റ്|Social Media

മലയാളി ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍(Instagram) പങ്കുവെച്ച ചിത്രത്തിന് കമന്റിട്ട് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. നിഷാസ് അഹമ്മദ് ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി പകര്‍ത്തിയ ചിത്രമാണ് ഹംദാന്റെ മനം കവര്‍ന്നത്. ഫാസ് മൂന്ന് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നാണ് അദ്ദേഹം കമന്റിട്ടത്.

ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും നന്ദി അറിയിക്കുന്നതായും നിഷാസ് മറുപടി നല്‍കി. ദുബൈയിലെ സായംസന്ധ്യയില്‍ ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പശ്ചാത്തലമായി യു.എസില്‍നിന്നെത്തിയ സുഹൃത്തിനെ ഇരുത്തിയെടുത്ത ചിത്രമാണ് വൈറലായത്. ഇതാദ്യമായല്ല ഷെയ്ഖ് ഹംദാന്‍ നിഷാസിന്റെ ചിത്രത്തിന് പ്രതികരണം അറിയിക്കുന്നത്.

ദുബായ് മാള്‍ ഫൗണ്ടന് മുന്നിലൂടെ ബോട്ട് പോകുന്ന ചിത്രത്തിന് കഴിഞ്ഞ വര്‍ഷം ഹംദാന്‍ ലൈക്ക് നല്‍കിയിരുന്നു. ലോജിസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്യുന്ന നിഷാസ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. 2019ലാണ് ഇദ്ദേഹം ദുബായില്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here