Thrissur: തൃശ്ശൂരില്‍ മിന്നല്‍ ചുഴലി; രണ്ട് ദിവസത്തിനിടെ രണ്ടാം തവണ

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാട് പറ്റി. വീടിന്റെ മേല്‍ക്കൂര പറന്ന് തൊട്ടടുത്ത സ്‌കൂളിലേക്ക് വീണു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ചുഴലി

കഴിഞ്ഞ ദിവസവും തൃശൂരില്‍ മിന്നല്‍ ചുഴലി വീശിയടിച്ചിരുന്നു. അന്നമനട പാലിശേരിയില്‍ പുലര്‍ച്ചെയുണ്ടായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. വീടുകളുടെ മേല്‍ക്കൂര പറന്നു പോയി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ട്. ഒന്നരക്കിലോമീറ്റര്‍ ചുറ്റളവിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതിബന്ധവും തടസപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News