
കൊല്ലം കാവനാട് ടോള്‍ പ്ലാസയില്‍ ടോള്‍ ബൂത്ത് ജീവനക്കാരനെ കാര്‍ യാത്രികര്‍ മര്‍ദിച്ച സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്കാണ് കൊല്ലം കാവനാട് ടോള്‍ പ്ലാസയിലെ വച്ച് ബൂത്ത് ജീവനക്കാരനായ അരുണിന് മര്‍ദ്ദനമേറ്റത്.പരാതി ലഭിച്ചയുടന്‍ കാര്‍ കേന്ദ്രീകരിച്ച് അഞ്ചാലുംമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വര്‍ക്കല സ്വദേശി ലഞ്ചിത്താണെന്ന് കണ്ടെത്തിയത്.ആദ്യം വര്‍ക്കല സ്വദേശിയായ അഭിഭാഷകന്‍ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
തുടര്‍ന്ന് മുഖ്യ പ്രതി ലഞ്ജിത്ത് പിടിയിലായി.വാഹനം ഓടിച്ചതും മര്‍ദ്ദിച്ചതും ലഞ്ജിത്താണെന്നാണ് മര്‍ദ്ദനമേറ്റ അരുണിന്റെ മൊഴി.
അരുണ്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി സഞ്ചരിച്ചിരുന്ന കാറും പിടികൂടി. ആലപ്പുഴയില്‍ നിന്നും വര്‍ക്കലയിലേക്ക് മടങ്ങിവരും വഴിയായിരുന്നു ടോള്‍ ബൂത്തിലെ അക്രമം.പരുക്കേറ്റ അരുണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here