Supream Court; കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശിയച്ചൂകൂടെ?; സുപ്രീംകോടതി

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ (Kadaykkavoor Pocso Case)  അമ്മയ്‌ക്കെതിരായ മകന്റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശിയച്ചൂകൂടേയെന്ന് സുപ്രീംകോടതിയുടെ (Supream Cour) ചോദ്യം. എന്നാല്‍ ആരോപണം ശരിയല്ലെന്നും ശിശു ക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരന്നപ്പോഴാണ് മകന്‍ പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മകന്‍ ഇപ്പോള്‍ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നുവെന്നും അഭിഭാഷകന്‍ ആരോപിച്ചു. അമ്മയും മാനസിക പീഡനം അനുഭവിക്കുന്നില്ലേയെന്നും കേസില്‍ അവരും ഇരയായിരിക്കാമെന്നും പരാമര്‍ശിച്ച കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അമ്മയെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസമാണ് പരാതിക്കാരനായ മകന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും അമ്മയുടെ ജാമ്യം റദ്ദാക്കണമെന്നും മകന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here