Recipe:ഉച്ചയൂണ് കുശാലാക്കാന്‍ വറുത്തരച്ച മീന്‍കറി…

മീന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇതാ വറുത്തരച്ച് മീന്‍കറി കൂട്ടി ചോറുണ്ണാം. ഏത് മീനും വറുത്തരക്കാന്‍ എടുക്കാം. എളുപ്പത്തില്‍ ഉണ്ടാക്കാനാവുന്ന വറുത്തരച്ച മീന്‍ കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ദശയുള്ള മീന്‍ – അരകിലോ

തേങ്ങ- അരമുറി

ചെറിയഉള്ളി – 5 ചെറുതായി അരിഞ്ഞത്

പച്ചമല്ലിപൊടി – ഒരു സ്പൂണ്‍

വറ്റല്‍ മുളക് – 10 എണ്ണം

മഞ്ഞള്‍പൊടി – ഒരു നുള്ള്

കറിവേപ്പില – ആവശ്യത്തിന്

കുടംപുളി – നാല് അല്ലി

തയ്യാറാക്കുന്ന വിധം

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങയിട്ട് ചെറിയ ഉള്ളിയും മല്ലിയും വറ്റല്‍ മുളകും മഞ്ഞള്‍പ്പൊടിയും കറിവേപ്പിലയും ഇട്ട് ചുവക്കുന്നതു വരെ വറക്കുക. എന്നിട്ട് നന്നായിഅരച്ചെടുക്കുക. അടുപ്പില്‍ ചട്ടിവച്ച് അരപ്പ്ഒഴിച്ച് ഉപ്പ് , പച്ചമുളക്, ഇഞ്ചി എന്നിവ അരിഞ്ഞ് ഇടുക.

നന്നായി തിളയ്ക്കുമ്പോള്‍ കുടംപുളി നാല് അല്ലി ഇടുക എന്നിട്ട്മീന്‍ കഷ്ണങ്ങള്‍ഇട്ടുകൊടുക്കുക. ഇളക്കരുത് ചട്ടി രണ്ടുകൈവച്ച്കറക്കികൊടുക്കുക. നന്നായി അടച്ച് 15 മനിട്ട് വേവിക്കുക. ഇറക്കുന്നതിന് മുമ്പ് ആവശ്യത്തിന് കറിവേപ്പില ചേര്‍ക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel