കുട്ടികള്‍ക്കുള്ള ടാല്‍ക്കം പൗഡര്‍ നിര്‍മ്മാണം നിര്‍ത്താനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

കുട്ടികള്‍ക്കുള്ള ടാല്‍ക്കം പൗഡര്‍ നിര്‍മ്മാണം നിര്‍ത്താനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (johnson & johnson). 2023ഓടെ ആഗോളതലത്തില്‍ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിയമപ്രശ്‌നം മൂലം യുഎസില്‍ രണ്ട് വര്‍ഷത്തോളമായി വില്‍പ്പന അവസാനിപ്പിച്ചിരുന്നു.

കമ്പനിയുടെ ടാല്‍ക്കം പൗഡറുകളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നു വെന്ന് ചുണ്ടിക്കാട്ടി 38000ത്തോളം ആളുകള്‍ വിവിധ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2020ല്‍ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎസിലും കാനഡയിലും പൗഡര്‍ വില്പന അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കമ്പനി ചെയ്തത്. ആഗോളതലത്തില്‍ വില്‍പന നിര്‍ത്തുകയാണെന്ന അറിയിപ്പിലും ഈ ആരോപണങ്ങള്‍ കമ്പനി നിഷേധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധകളില്‍ ടാല്‍ക്കം പൗഡര്‍ സുരക്ഷിവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News