ADVERTISEMENT
ഡോ. ടി എം തോമസ് ഐസക്കിനെതിരെയുള്ള ED നോട്ടീസിന് പിന്നിൽ കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരിബാലകൃഷ്ണൻ.
വികസന പദ്ധതികൾ തടസപ്പെടുത്തുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം ഹൈക്കോടതി നിലപാട് ഇ ഡി യുടെ നീക്കത്തിനുള്ള തിരിച്ചടികൂടിയാണെന്നും ഇതിനെതിരെ ബഹുജന പ്രക്ഷേപം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്ത് വില കൊടുത്തും കേരള സർക്കാറിനെ സംരക്ഷിക്കും സർക്കാറിനെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം ശക്തിപ്പെട്ടിരിക്കുന്നു.കേരളത്തിലെ LDF സർക്കാർ രാജ്യത്തിന് തന്നെ പ്രതീക്ഷനൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണറുടേത് കൈവിട്ടകളിയാണെന്നും ഭരണഘടനയ്ക്കനുസരിച്ചല്ല ഗവർണറുടെ പ്രവർത്തനം… സാധാരണഗതിയിൽ കേരളം കാണാത്ത ഒരു സമീപനമാണ് ഇപ്പോൾ ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതെന്നും ഗവർണറെ ഉപയോഗിച്ചുകൊണ്ട് സർക്കാരിനെതിരെ നീങ്ങാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് ഇത്തരം ഇടപെടലുകൾ ജനാധിപത്യത്തെ ദുർബലമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.