യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചോദ്യപേപ്പര്‍ അഴിമതി; 3 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചോദ്യപേപ്പര്‍ അഴിമതിയില്‍ 3 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിഷ.പരീക്ഷ ഭവന്‍ ഉദ്യോഗസ്ഥരായിരുന്ന അന്നമ്മ ചാക്കോ, എസ്.രവീന്ദ്രന്‍, വി.സാനു എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

2002-ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. ലീ്ഗ് നേതാവ് നാലകത്ത് സൂപ്പിയായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി. തമിഴ്നാ്ിലെ ഒരു പ്രസില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ പരീക്ഷ ഭവനിലെ ഉേദ്യാഗസ്ഥര്‍ അഴിമതി നടത്തി. 1.35 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് കണ്ടെത്തി. അന്നത്തെ പരീക്ഷ ഭവന്‍ ഉദ്യോഗസ്ഥരായിരുന്ന അന്നമ്മ ചാക്കോ, എസ്.രവീന്ദ്രന്‍, വി.സാനു എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അന്നമ്മ ചാക്കോക്ക് 5 വര്‍ഷം തടവും, മറ്റു രണ്ട് പേര്‍ക്ക് 4 വര്‍ഷം വീതവുമാണ് തടവും ശിക്ഷ. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വലിയ വിവാദമായി മാറിയ കേസിലാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News