നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാന്‍ കണക്റ്റ് ദ മേയര്‍ ക്യാമ്പയിന്‍:മേയര്‍ ആര്യ രാജേന്ദ്രന്‍|Arya Rajendran

നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാന്‍ കണക്റ്റ് ദ മേയര്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍(Arya Rajendran). സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന പരാതികള്‍ മുന്‍പും പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്താറുണ്ടായിരുന്നുവെന്നും ഇനി മുതല്‍ അങ്ങനെ പരിഹരിക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഇടാന്‍ തീരുമാനിച്ചതായും മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

Connect the Mayor എന്ന പേരില്‍ നമുക്കൊരുമിച്ച് നമ്മുടെ നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാമെന്നും മേയര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന പരാതികള്‍ മുന്‍പും പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്താറുണ്ടായിരുന്നു. പക്ഷെ അതങ്ങനെ പബ്ലിഷ് ചെയ്തിരുന്നില്ല. ഈ ഇടയ്ക്ക് പരാതി പറഞ്ഞ ഒരാള്‍ തന്നെ നിര്‍ദ്ദേശിച്ചു, ഇതൊക്കെ പരിഹരിക്കുന്നത് ജനങ്ങളോട് പറഞ്ഞാല്‍ ചിലപ്പോള്‍ കൂടുതല്‍ പേര്‍ക്ക് മേയറുടെ സഹായം കിട്ടാന്‍ അത് കാരണമായേക്കും എന്ന്. അങ്ങനെയാണ് പരിഹരിക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഇടാന്‍ തീരുമാനിച്ചത്. എന്തായാലും അതിന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടാകുന്നത്. നഗരത്തിലെ ജനങ്ങളുടെ തൊട്ടടുത്ത് നഗരസഭയും മേയറും ഉണ്ടെന്ന തോന്നലുളവാക്കാന്‍ അത് സഹായകരമായിട്ടുണ്ട് എന്നാണ് കാണുന്നത്. ഇതൊരു ക്യാമ്പയിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. #ConnectTheMayor എന്ന പേരില്‍ നമുക്കൊരുമിച്ച് നമ്മുടെ നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാം.
#ConnectTheMayor
#നഗരസഭ_ജനങ്ങളിലേക്ക്
#SmartTrivandrum
#TransparentDevelopment

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News