ജനുവരി ഒന്നിന് 18 വയസ് പുര്‍ത്തിയാകാത്തവര്‍ക്കും ഇനിമുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാം; അവസരം മൂന്ന് തവണ

ജനുവരി ഒന്നിന് പതിനെട്ട് വയസ് പുര്‍ത്തിയാകാത്തവര്‍ക്കും ഇനിമുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. പുതുതായി പേരുചര്‍ക്കാൻ മൂന്ന് തവണകൂടി അവസരം ലഭിക്കും.ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കും. എന്നാല്‍ ഇക്കാര്യം നിര്‍ബന്ധമല്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ജയ് കൗള്‍ പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭേതഗതി അനുസരിച്ച് ജനുവരി ഒന്നിന് പതിനെട്ട് വയസ് പുര്‍ത്തിയാകാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ജനുവരി ഒന്നിന് പുറമെ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് അവസരം കൂടി ലഭിക്കും. അതായത് ഒക്ടോബര്‍ ഒന്ന് 18 വയസ് പൂര്‍ത്തിയാകുന്നയാള്‍ക്കും സമ്മതിദാന അവകാശം ലഭിക്കും.

പതിനേഴ് വയസ് കഴിഞ്ഞവർക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. എന്നാല്‍ 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്കാകും ഈ അപേക്ഷകള്‍ പരിഗണിക്കുക. വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുമെന്നതാണ് അടുത്ത മാറ്റം. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് ഇതിനായി വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.എന്നാല്‍ ഇക്കാര്യം നിര്‍ബന്ധമല്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ജയ് കൗള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News