വധുവും വരനും മരിച്ചിട്ട് മുപ്പത് വര്‍ഷം, ആഘോഷപൂര്‍വം വിവാഹം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ|Social Media

വരനും വധുവും മരിച്ചിട്ട് 30 വര്‍ഷം പിന്നിട്ടിട്ടും വീണ്ടും അവര്‍ വിവാഹിതരായി എന്ന വാര്‍ത്ത ആളുകളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ദക്ഷിണ കന്നഡയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ് മരണപ്പെട്ടവരുടെ വിവാഹം ആഘോഷിക്കുന്നത്. ഇപ്പോള്‍ അന്നി അരുണ്‍ എന്നയാള്‍ പങ്കുവെച്ച ട്വിറ്റര്‍ കുറിപ്പും വിഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വളരെ പ്രചാരത്തിലുള്ള ദക്ഷിണ കന്നഡ പാരമ്പര്യത്തിന്റെ ഭാഗമാണ് ഇത്. പലര്‍ക്കും ഇതില്‍ അത്ഭുതം തോന്നാം. ജൂലായ് 28ന് താന്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തുവെന്നും ഒരു പ്രത്യേക കാരണത്താല്‍ അതിനെക്കുറിച്ച് എഴുതുന്നത് മൂല്യവത്താണെന്നും പറഞ്ഞുകൊണ്ടാണ് അന്നി അരുണ്‍ കുറിപ്പ് ആരംഭിക്കുന്നത്.

വരനും വധുവും ഏകദേശം 30 വര്‍ഷം മുമ്പ് മരിച്ചു. എന്നിട്ടും അവരുടെ വീട്ടുകാര്‍ അവരെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോഴും നിങ്ങള്‍ക്ക് കാര്യം മനസിലായിട്ടില്ല എന്നത് ഉറപ്പാണ്. ദക്ഷിണ കന്നഡയിലെ പാരമ്പര്യങ്ങള്‍ പരിചിതമല്ലാത്തവര്‍ക്ക് ഇത് തമാശയായി തോന്നാം എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം ഇത് വിശദമാക്കുന്നു.

I reached a bit late and missed the procession. Marriage function already started. First groom brings the ‘Dhare Saree’ which should be worn by the bride. They also give enough time for the bride to get dressed! pic.twitter.com/KqHuKhmqnj

– AnnyArun (@anny_arun) July 28, 2022

മരണമടഞ്ഞ വധൂവരന്മാരുടെ കുടുംബങ്ങള്‍ പങ്കെടുക്കുന്ന വളരെ പ്രാധാന്യമുള്ള ഒരു പാരമ്പരാഗതമായ ചടങ്ങാണിതെന്നും ഈ വിവാഹച്ചടങ്ങില്‍ സാക്ഷ്യം വഹിക്കാന്‍ കുട്ടികളെ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. അതായത് പ്രസവത്തെ തുടര്‍ന്ന് മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുപ്പതുവയസ് തികയുന്നത് കണക്കാക്കി അതേപോലെ പ്രസവ സമയത്ത് മരിച്ച മറ്റൊരു കുട്ടിയുടെ കുടുംബവുമായി വിവാഹം ഉറപ്പിക്കുന്നു. എല്ലാ ആചാരങ്ങളും ഒരു സാധാരണ വിവാഹം പോലെ സംഭവിക്കുന്നു. വിവാഹ നിശ്ചയത്തിന് രണ്ട് കുടുംബങ്ങളും പരസ്പരം വീട്ടിലേക്ക് പോകാറുമുണ്ട്.

ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഒരു കുറവും ഉണ്ടാകില്ല. വിവാഹ ഘോഷയാത്രയും കെട്ടുകാഴ്ചകളും ഉണ്ടാകും. മറ്റൊരു രസകരമായ കാര്യം, പ്രായത്തിന്റെ കാര്യത്തിലൊക്കെ ഇത്തരം വിവാഹത്തിലും കുടുംബം കടുംപിടിത്തം കാണിക്കും എന്നതാണ്. അതിന് ഉദാഹരണമായി അന്നി അരുണ്‍ പറയുന്നത്, വധു വരനേക്കാള്‍ പ്രായം കൂടുതലാണ് എന്ന് പറഞ്ഞ് വരന്റെ വീട്ടുകാര്‍ വിവാഹം നിരസിച്ച സംഭവം ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ്. ചടങ്ങിന്റെ നിരവധി വിഡിയോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News