ADVERTISEMENT
‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സൂര്യയും സുധ കൊങ്കാരയും(Sudha Kongara) വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. മറ്റൊരു ബയോപിക്കിനായാണ് ഇരുവരും ഒന്നിക്കുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
സുധ കൊങ്കരയുടെ മറ്റൊരു ചിത്രത്തിന്റെ വിശേഷമാണ് ഇപ്പോഴിതാ എത്തുന്നത്. സൂര്യയുമായുള്ള സിനിമയ്ക്ക് മുമ്പ് ഒരു സ്ത്രീപക്ഷ സിനിമയാണ് സുധ ഒരുക്കുന്നത് എന്നും ഇതിനായി കീര്‍ത്തി സുരേഷിനെ(Keerthi suresh) സമീപിച്ചുവെന്നുമാണ് വിവരം.സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേര്‍ന്നാകും പുതിയ ചിത്രം നിര്‍മ്മിക്കുക. ഒരു യഥാര്‍ത്ത സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
‘ചില യഥാര്‍ത്ഥ കഥകള്‍ പുറത്ത് പറയേണ്ടതാണ്, അത് ശരിയായി പറയണം. സംവിധായിക സുധ കൊങ്കരയ്ക്കൊപ്പമുള്ള ഞങ്ങളുടെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ ഹോംബാലെ ഫിലിംസ് അഭിമാനിക്കുന്നു. നമുക്ക് ഉറപ്പുള്ള ഒരു കഥ നമ്മുടെ എല്ലാ സിനിമകളെയും പോലെ ഇന്ത്യയുടെ ഭാവനയെ പിടിച്ചെടുക്കും.’ എന്നായിരുന്നു ഹോംബാലെ ഫിലിംസ് കുറിച്ചത്.
ഇപ്പോള്‍ ‘സൂരറൈ പോട്ര്’ സിനിമയുടെ ഹിന്ദി റീമേക്കിന്റെ തിരക്കിലാണ് സംവിധായിക. അക്ഷയ് കുമാറാണ് നായക വേഷത്തില്‍ എത്തുന്നത്. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി എത്തുന്നത് ബോളിവുഡ് താരം രാധിക മധന്‍ ആണ്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ കഥയാണ് ‘സുരറൈ പോട്ര്’ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.