SFI: മലയാള സര്‍വകലാശാലയില്‍ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല(Malayalam University) ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിനു നേരെ ഫ്രറ്റേനിറ്റി, DSA, AISA പ്രവര്‍ത്തകരുടെ ആസൂത്രിത ആക്രമണം. 2022-23 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ 24 സീറ്റിലും എസ് എഫ് ഐ(SFI) സ്ഥാനാര്‍ഥികള്‍ വിജയിച്ചതിനെ തുടര്‍ന്ന് ക്യാമ്പസ്സില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രണങ്ങള്‍ നടത്തിവരുന്നത്തിന്റെ ഭാഗമാണ് യൂണിയന്‍ ഓഫീസ് ആക്രമണം നടന്നത്. നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ പരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന പെണ്‍കുട്ടികളടങ്ങുന്ന യൂണിയന്‍ ഭാരവാഹികളെയും SFI പ്രവര്‍ത്തകരെയും യൂണിയന്‍ ഓഫീസില്‍ അതിക്രമിച്ചു കടന്ന് ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ യൂണിയന്‍ ഭാരവാഹികളെയും SFI പ്രവര്‍ത്തകരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി സര്‍വകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ പ്രതിനിധികള്‍ക്കെതിരെ നടന്ന ആസൂത്രിത ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് SFI പ്രവര്‍ത്തകര്‍ ക്യാമ്പസ്സില്‍ പ്രധിഷേധ പ്രകടനം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here