Thallumaala Movie:കളര്‍ഫുള്‍ ആയി തല്ലുമാല…

(Tovino Thomas)ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും(Kalyani Priyadarshan) ആദ്യമായി നായികാനായകന്മാരായി എത്തുന്ന ചിത്രം തല്ലുമാല(Thallumaala) മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് കുതിക്കുന്നു. ചിത്രത്തിന് വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ”കണ്ണില്‍ പെട്ടോളെ….” എന്നു തുടങ്ങുന്ന തല്ലുമാലയിലെ അടുത്തിടെ റിലീസ് ചെയ്ത ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. വിഷ്ണു വിജയ്, ഇര്‍ഫാന ഹമീദ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഗാനം ആലപിച്ചത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈന്‍- ഓള്‍ഡ്മോങ്ക്, സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, പി ആര്‍ ഒ- എ എസ് ദിനേശ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News