Gold movie:’ഓണത്തിന് സ്വര്‍ണ്ണമുരുകും’ എന്ന് അല്‍ഫോണ്‍സ് പുത്രന്‍; ‘ഗോള്‍ഡ്’ ഉടന്‍ റിലീസാകുമെന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍

തന്റെ പുതിയ ചിത്രമായ ‘ഗോള്‍ഡ്’ (Gold movie) ഈ ഓണത്തിന് റിലീസ് ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ച് അല്‍ഫോണ്‍സ് പുത്രന്‍(Alphonse Puthren). പൃഥ്വിരാജ് (Prithviraj), നയന്‍താര (Nayanthara) എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാര്‍. ‘ഓണത്തിന് സ്വര്‍ണ്ണമുരുകും’ എന്ന ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അല്‍ഫോണ്‍സ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തില്‍ ജോഷി എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന് പേര്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയന്‍താരയുമെത്തും. സിനിമയിലെ മുഴുവന്‍ കാസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമായാണ് ടീസര്‍ എത്തിയത്. പൃഥ്വിരാജ്, നയന്‍താര, അജ്മല്‍ അമീര്‍, ലാലു അലക്‌സ്, ജഗദീഷ്, സുധീഷ്, പ്രേംകുമാര്‍, ബാബുരാജ്, ഇടവേള ബാബു, ഷമ്മി തിലകന്‍, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, റോഷന്‍ മാത്യു, ശാന്തികൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ എന്നിങ്ങനെ പോകുന്നു അഭിനേതാക്കളുടെ പട്ടിക. ഇതിനു പുറമെ അതിഥിവേഷങ്ങളില്‍ സര്‍പ്രൈസ് ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിവരം.

അല്‍ഫോണ്‍സ് പുത്രനാണ് രചനയും സംവിധാനവും. നിര്‍മ്മാണം: പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ., പ്രൊഡക്ഷന്‍ മാനേജര്‍: ഷെമിന്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ആന്റണി ഏലൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി, തോമസ്, അക്കൗണ്ടന്റ്: മാല്‍ക്കം ഡിസില്‍വ, വരികള്‍: ശബരീഷ്, സംഗീതവും പശ്ചാത്തല സംഗീതവും: രാജേഷ് മുരുകേശന്‍, കോസ്‌റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍: അര്‍ജുന്‍ കല്ലിങ്കല്‍, എഡിറ്റര്‍: അല്‍ഫോണ്‍സ് പുത്രന്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ് – ശ്രീ ശങ്കര്‍ ഗോപിനാഥ്, ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ്, സ്റ്റണ്ട്: അല്‍ഫോണ്‍സ് പുത്രന്‍, പബ്ലിസിറ്റി ഡിസൈന്‍: ട്യൂണി ജോണ്‍ (24am), പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍ വി., നൃത്തസംവിധാനം: ദിനേശ് കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ഛായാഗ്രാഹകന്‍: ആനന്ദ് സി. ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍, ഗോള്‍ഡ് ടെക്‌നീഷ്യന്‍: ടോണി ജെ. തെക്കിനേടത്ത്, കളര്‍ ഗ്രേഡിംഗ് : ആനന്ദ് സി. ചന്ദ്രന്‍, അല്‍ഫോണ്‍സ് പുത്രന്‍, ടൈപ്പോഗ്രാഫി: അല്‍ഫോണ്‍സ് പുത്രന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News