
വ്യൂ വണ്‍സ് മെസെജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് വാട്‌സാപ്പ്(Whatsapp). ഇനി മുതല്‍ വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാന്‍ സാധിക്കു. കുറച്ചു കാലമായി ഇന്‍സ്റ്റാഗ്രാമിലും സമാനമായ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പിലെ ഈ ഫീച്ചര്‍ പലരും ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് അപ്‌ഡേഷന്‍ വന്നതെന്നാണ് സൂചന.
വ്യൂ വണ്‍സ് മെസെജുകളിലെ സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിങ് ഫീച്ചര്‍ കമ്പനി നിലവില്‍ പരീക്ഷിച്ചു വരികയാണ്. ഇത് എല്ലാവര്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്ന് വാട്‌സ്ആപ്പ് അറിയിപ്പ് നല്‍കി. ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം തന്നെ അധിക സുരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ്.ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യൂ വണ്‍സ് സെറ്റ് ചെയ്യുന്നത് ഒരുപോലെയാണ്.
ആദ്യം വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക. അതിനുശേഷം കോണ്‍ടാക്റ്റില്‍ ഒരു തവണ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോട്ടോയോ വിഡിയോയോ തിരഞ്ഞെടുക്കുക. അടിക്കുറിപ്പ് ബാറിന് അടുത്തായി കാണുന്ന വ്യൂ വണ്‍സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഫീച്ചറിന്റെ ആക്ടിവേഷന്‍ സ്ഥിരീകരിക്കുക. പിന്നീട് ഫോട്ടോയോ വിഡിയോയോ ഷെയര്‍ ചെയ്യാന്‍ സെന്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here