Mahindra Scorpio Classic: മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് വിപണിയില്‍

പുതിയ സ്‌കോര്‍പിയോ N-നൊപ്പം മുമ്പുള്ള സ്‌കോര്‍പിയോ മോഡലിന്റെ വില്‍പ്പന രാജ്യത്ത് തുടരുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പഴയ മോഡലിനെ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എന്ന് വീണ്ടും ബാഡ്ജ് ചെയ്ത് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

പുതിയ ഫീച്ചറുകള്‍, പുതുക്കിയ സസ്‌പെന്‍ഷന്‍ സജ്ജീകരണം എന്നിവയ്ക്കൊപ്പം സൂക്ഷ്മമായ രൂപകല്‍പ്പനയും ഇന്റീരിയര്‍ മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ട് ട്രിമ്മുകളും 7, 9 സീറ്റ് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here