റോഡിലെ കുഴികളുടെ അപ്പുറവും ഇപ്പുറവും നിന്നാണ് സൈബർ ലോകം കഴിഞ്ഞ ദിവസങ്ങളിൽ പരസ്പ്പരം വെല്ലുവിളിച്ചത്.വിഷയം വേറൊന്നുമല്ല ഒരു ചെറിയ പടത്തിന്റെ ഒരു പോസ്റ്റർ ആണേ… കേരളത്തിൽ കത്തിനിൽക്കുന്ന ഒരു വിഷയം സിനിമയ്ക്ക് പരസ്യവാചകമാക്കിയതാണ് ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്. സിനിമ ബഹിഷ്കരിക്കുമെന്നും മറ്റും സൈബർ ഭീഷണികൾ നിലനിന്നെങ്കിലും പടം നല്ല അടിപൊളിയായി എന്നാണ് പ്രേക്ഷകർ പറയുന്നത്.
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പരസ്യവാചകമാണ് സൈബർപോരിന് വഴിവെച്ചത്. തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ എന്ന വാചകവുമായാണ് റീലീസിങ് ദിവസമായ സിനിമയുടെ പരസ്യം വന്നത്. എന്നാൽ റോഡിലെ കുഴി പരസ്യമായപ്പോൾ അത് ഏറ്റുപിടിച്ച് പോരാളികളാവാൻ പ്രതിപക്ഷ പ്രതിനിധികളും മറന്നില്ല എന്നുള്ളതും എടുത്തുപറയാമല്ലോ…അത് വേറെ ആരുമല്ല കേട്ടോ അരുവിക്കരയുടെ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ ശബരിനാഥനാണ് കേട്ടോ…
കേന്ദ്ര-കേരള കുഴികൾ താണ്ടി യൂത്ത് കോൺഗ്രസുകാർ കൈരളി-ശ്രീ-നിളയിൽ..
‘ന്നാ താൻ കേസ് കൊട്’… എന്ന ക്യാപ്ഷനോടെയാണ് ശബരിനാഥൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ADVERTISEMENT
എന്നാൽ ഇടതുപക്ഷ പ്രതിനിധികളാണ് ഇത്തരത്തിൽ ചിത്രത്തിനെതിരെ സൈബർ പോരാട്ടം നടത്തുന്നതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.എന്നാൽ അതിനെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും, വിമര്‍ശനങ്ങളെ ക്രിയാത്മകമായി കാണുന്നുവെന്നും റിയാസ് പറഞ്ഞു.
വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഏത് നിലയില്‍ വന്നാലും സ്വീകരിക്കും, അത് പോസിറ്റീവായി എടുക്കും. കേരളം ഉണ്ടായത് മുതലുള്ള പ്രശ്‌നമാണ് ഇത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണ്, അത് തന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യമെന്നും റിയാസ് കൂട്ടിച്ചേർത്തിരുന്നു.
ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം, കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധരണക്കാരനെ ബാധിക്കും എന്നത് തമാശ രൂപേണയും പരിഹാസ രൂപേണയും പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ഈ സിനിമ.
കൊവിഡിന് മുമ്പുള്ള കാലഘട്ടം മുതല്‍ കൊവിഡ് കാലഘട്ടം അടക്കമുള്ള സമയത്തിലൂടെയാണ് സിനിമ കടന്നു പോകുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവമാണ്. അതിനെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെ വന്നാല്‍ തമിഴ്‌നാട്ടിലെ സര്‍ക്കാരിനെതിരാണ് സിനിമ എന്ന് പോലും പറയേണ്ടി വരുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്ററിലെ പരസ്യവാചകം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം നടന്നു. സര്‍ക്കാരിനെതിരെയാണ് പരസ്യമെന്നതടക്കമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന്‍ വിശദീകരണം നല്‍കി രംഗത്തെത്തിയത്.
ഒരു സിനിമ കാണുകയോ അതിന്റെ ഉള്ളടക്കം അറിയുകയോ ചെയ്യും മുൻപ് അതിനെതിരെ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ആത്മാർത്ഥത എത്രത്തോളമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു സിനിമയെ പോലും രാഷ്ട്രീയവൽക്കരിക്കാനുള്ള ഒരു കൂട്ടം ആളുകളുടെ പ്രവർത്തികളാണ് ഇപ്പോൾ കുഴിയിൽ വീണത്. വെറും കുഴിയല്ല നല്ല ആഴമുള്ള ചെള്ള് കുഴി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.