ITI |ധനുവച്ചപുരം ഐ ടി ഐ അന്താരാഷ്ട്ര തലത്തിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ധനുവച്ചപുരം ഐ ടി ഐ അന്താരാഷ്ട്ര തലത്തിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി . സംസ്ഥാനത്ത് രാജ്യാന്തര നിലവാരത്തിലെ ആദ്യ ഐ.ടി.ഐ ആണ് ധനുവച്ചപുരം ഐ.ടി.ഐ. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികള്‍, വര്‍ക് ഷോപ്പുകള്‍, രാജ്യാന്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം, ഇവയെല്ലാം ഉറപ്പുവരുത്തിയാണ് ഐ ടി ഐ നിർമ്മിച്ചിരിക്കുന്നത് .

തൊഴില്‍ സാധ്യത കൂടുതലുള്ള പുതിയ കോഴ്സുകള്‍, വിദേശ കമ്പനികളില്‍ ഉള്‍പ്പെടെ ക്യാംപസ് നിയമനം, വിദേശ പരിശീലനം, തുടങ്ങി നിരവധി സൗകര്യങ്ങള്‍ പുതിയ സംവിധാനത്തില്‍ ലഭ്യമാകും.
കിഫ്ബിയുടെ സഹായത്തോടെയാണ് ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.അറുപത്തിയേഴ് കോടി രൂപ ചെലവിലാണ് പദ്ധതി. തൊഴില്‍ വിപണിയുടെയുടെ ആവശ്യം മുന്നില്‍ കണ്ടാണ് സംസ്ഥാനത്തെ ആദ്യകാല ഐടിഐകളില്‍ ഒന്നായ ധനുവച്ചപുരം ഐടിഐ വികസിപ്പിക്കുന്നത്. ഇവിടെ നിന്ന് പരിശീലനം ലഭിക്കുന്നവരുടെ സേവനം പ്രാദേശിക വികസനത്തിന് ലഭ്യമാക്കാനും പദ്ധതിയുണ്ട്.

അതോടൊപ്പം നമ്മുടെ നാട് വികസിച്ചു കൂടാ എന്ന് ചിന്തിക്കുന്ന ചിലരുണ്ട് എന്നും ഉദ്ദേശിക്കുന്ന കാര്യം നടത്തില്ലെങ്കിൽ അത് നല്ലത് എന്ന് കരുതുന്ന ചിലർ ഉണ്ടെന്നും അതല്ല പുതു തലമുറയുടെ നിലപാട് , അപ്പന്റെ കൈയ്യിലെ പണത്തിന്റെ അടിസ്ഥാനത്തിലല്ല വിദ്യാഭ്യാസം ഇരിക്കേണ്ടത് ഗുണത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും ഏത് പാവപ്പെട്ട കുട്ടിക്കും ഇവിടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കും ,എതിർക്കുന്നവരുടെ സ്ഥാനം വികസനത്തിന്റെ ചവിട്ട് കൊട്ടയിലാകും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഐ ടി ഐ അന്താരാഷ്ട്ര തലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News