കൂട്ടുകാർക്കൊപ്പം റെയിൽവേ പാളം മുറിച്ചുകടന്ന വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

അങ്കമാലി ഫയർ സ്റ്റേഷന് സമീപം വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ചു മരിച്ചു. പുളിയനം സ്വദേശിയായ സാജന്റെ മകൾ അനു ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.

വെളളിയാഴ്ച രാവിലെ 10 മണിയോടെയാണ് ദാരുണമായ സംഭവം. പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജൻ (21)ആണ് ട്രെയിൻ തട്ടി മരിച്ചത്. അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി എസ് സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ്. കൂട്ടുകാർക്കൊപ്പം കോളേജിൽ പോകുവാനായി റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. പാളത്തിലൂടെ ട്രെയിൻ വരുന്നതു കണ്ട് എതിർ പാളത്തിലേക്ക് കടക്കുമ്പോൾ ആ പാതയിലൂടെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ബസ്സിൽ നിന്നിറങ്ങിയ ശേഷം കോളേജിലേക്കുള്ള എളുപ്പവഴിയാണ് റെയിൽപ്പാളം മുറിച്ചു കടക്കുന്നത്. ഇത്തരത്തിൽ മുറിച്ചു കടന്നപ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here