Kozhikode: വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളി; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്(Kozhikode) കക്കോടിയില്‍(Kakkodi) വ്യാപാരിയെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച്, റോഡില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍ . കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ഷബീര്‍, സാലിഹ് ജമീല്‍ എന്നിവരെ ചേവായൂര്‍ പൊലീസ് മലപ്പുറത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ലുഖ്മാനുല്‍ ഹക്കീം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

വ്യാഴാഴ്ച രാത്രിയാണ് ബാലുശ്ശേരി(Balussery) സ്വദേശിയായ ലുഖ്മനുല്‍ ഹക്കീമിനെ നാലംഗ സംഘം തട്ടികൊണ്ടുപോയത്. കാറിലെത്തിയ സംഘം മര്‍ദിച്ച ശേഷം വ്യാപാരിയായ യുവാവിനെ വാഴക്കാട് റോഡരികില്‍ ഉപേക്ഷിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ലുഖ്മാനുല്‍ ഹക്കീം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

ലുഖ്മാനുല്‍ ഹക്കീമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തട്ടി കൊണ്ടുപോകലിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്‍, ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ബിജു എന്നിവരുടെ നേതൃത്വത്തലാണ് അന്വേഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News