
(Vinayan)വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘പത്തൊന്‍പതാം നുറ്റാണ്ടി’റെ(Pathonpatham Noottandu )റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ എട്ട് തിരുവോണ ദിനത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. റിലീസ് ഓണത്തിന് ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് തീയതി പ്രഖ്യാപിച്ചത്. ഇക്കാര്യം വിനയന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്തുക.
ആക്ഷന്‍പാക്ക്ഡ് ആയ ഒരു ത്രില്ലര്‍ സിനിമയായി വരുന്ന പത്തൊന്‍പതാം നൂറ്റാണ്ട് സിജു വില്‍ണ്‍(Siju Wilson) എന്ന യുവനടന്റെ കരിയറിലെ മൈല്‍ സ്റ്റോണ്‍ ആയിരിക്കും എന്ന കാര്യത്തില്‍ എനിക്കു തര്‍ക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.വലിയ ക്യാന്‍വാസിലുള്ള ഫിലിം മേക്കിങും, ശബ്ദമിശ്രണവും തിയേറ്റര്‍ എക്സ്പിരിയന്‍സിന് പരമാവധി സാധ്യത നല്‍കുന്നു. എം ജയചന്ദ്രന്റെ നാലു പാട്ടുകള്‍ക്കൊപ്പം സന്തോഷ് നാരായണന്റെ മനോഹരമായ ബാക്ഗ്രൗണ്ട് സ്‌കോറിങ് മലയാളത്തില്‍ ആദ്യമായെത്തുകയാണ്. സുപ്രീം സുന്ദറും രാജശേഖറും ചേര്‍ന്ന് ഒരുക്കിയ ആറ് ആക്ഷന്‍ സീനുകളും ഏറെ ആകര്‍ഷകമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം എന്റെ സിനിമകളില്‍ ഏറ്റവും വലിയ പ്രോജക്ടാണ്. അത് പ്രേക്ഷകര്‍ക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു കരുതുന്നു. നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.’ -വിനയന്റെ കുറിപ്പ്
സിനിമയുടെ പ്രമേയം സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ്. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താര അണിനിരക്കുന്നുണ്ട്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്സ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here