Pavan varma; പവന്‍ വര്‍മ്മ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു; രാജിക്കത്ത് കൈമാറി

മുന്‍ രാജ്യസഭാ എംപി പവന്‍ വര്‍മ്മ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു (pavan-varma-resigns). പാര്‍ട്ടി വിടുന്നതായറിയിച്ച പവന്‍ വര്‍മ്മ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് രാജിക്കത്ത് കൈമാറി. പിന്നാലെ പാര്‍ട്ടിക്കുളളില്‍ തനിക്ക് ലഭിച്ച സ്വീകാര്യതയ്ക്കും സ്‌നേഹത്തിനും മമതാ ബാനര്‍ജിയോടുളള നന്ദിയും കടപ്പാടും പവന്‍ കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

മുന്‍ ജനദാതള്‍ നേതാവായ പവന്‍ വര്‍മ്മ 2021 ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുന്നത്. പൗരത്വ ഭേധഗതി നിയമം അംഗീകരിക്കുന്ന തരത്തിലുളള ജെഡിയു നിലപാടുകളെ ശക്തമായി വിമര്‍ശിച്ചതിലൂടെ കൂടുതല്‍ ശ്രദ്ധേയനായിരുന്നു. നിരവധി രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡറായും വക്താവായും സേവനമനുഷ്ഠിച്ചു. ഇതിന് പുറമെ വിദേശകാര്യ മന്ത്രാലയത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി മികച്ച എഴുത്തുകാരന്‍കൂടിയായിരുന്നു പവന്‍ വര്‍മ്മ. നിരവധി ശ്രദ്ധേയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഡ്രക് തുര്‍ക്കി അവാര്‍ഡ് ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here