Pinarayi vijayan | ആസാദി കാ അമൃത് മഹോത്സവ് – പതാക ഉയർത്തുക : മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എല്ലാവരും പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു . ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആയിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം .

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിൽ നാം ദേശീയ പതാക ഉയർത്തുകയാണ്.

സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക് ആദരവ് അർപ്പിക്കുന്നതിനും സ്നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പരിപാടിയിൽ എല്ലാവരും പങ്കാളികളാകണമെന്നും വീടുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണം എന്നും ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചു കൊണ്ടും ജനനന്മയും സുസ്ഥിര വികസനവും ഉറപ്പാക്കിയും നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News