Arjun Tendulkar: മുംബൈ ടീമില്‍ ഇല്ല; അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഗോവയ്ക്കായി കളിക്കും

ഓള്‍റൗണ്ടറും ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ(Sachin Tendulkar) മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍(Arjun Tendulkar) വരുന്ന ആഭ്യന്തര സീസണില്‍ ഗോവയ്ക്കായി കളിക്കും. മുംബൈ ടീമില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താരം ഗോവയിലേക്ക് മാറുന്നത്. ഗോവയ്ക്കായി കളിക്കാന്‍ അര്‍ജുന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, മുംബൈ ഇന്ത്യന്‍സിന്റെ കേപ്ടൗണ്‍ ഫ്രാഞ്ചൈസി വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്ടൗണ്‍. റാഷിദ് ഖാന്‍, കഗീസോ റബാഡ, സാം കറന്‍, ലിയാം ലിവിങ്സ്റ്റണ്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നീ താരങ്ങള്‍ കേപ്ടൗണിനായി കളിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ലേലത്തിനു മുന്‍പ് ഓരോ ടീമിനും അഞ്ച് താരങ്ങളെ വീതം ടീമിലെത്തിക്കാന്‍ അനുവാദമുണ്ട്. ഇതില്‍ മൂന്ന് വിദേശതാരങ്ങളും ഒരു ദക്ഷിണാഫ്രിക്കന്‍ താരവും ഒരു ദക്ഷിണാഫ്രിക്കന്‍ അണ്‍ കാപ്പ്ഡ് താരവും ഉള്‍പ്പെട്ടിരിക്കണം. റാഷിദ്, കറന്‍, ലിവിങ്സ്റ്റണ്‍ എന്നിവര്‍ വിദേശതാരങ്ങളാണ്. കഗീസോ റബാഡയാണ് ദക്ഷിണാഫ്രിക്കന്‍ താരം. മുംബൈ ഇന്ത്യന്‍സിന്റെ തന്നെ താരമായ ഡെവാള്‍ഡ് ബ്രെവിസ് അണ്‍കാപ്പ്ഡ് താരമാവും.

വേറെ ഒരു ടീമും തങ്ങളുടെ സൈനിങുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ജോസ് ബട്ലര്‍, മൊയീന്‍ അലി, ഫാഫ് ഡുപ്ലെസി, ക്വിന്റണ്‍ ഡികോക്ക്, ഡേവിഡ് മില്ലര്‍ തുടങ്ങി നിരവധി താരങ്ങള്‍ ലീഗില്‍ കളിക്കും. ആകെ 11 ഇംഗ്ലീഷ് താരങ്ങള്‍ ലീഗില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലീഗിലെ ഏറ്റവുമധികം താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നാണ്. 10 താരങ്ങളുള്ള ശ്രീലങ്ക രണ്ടാമതാണ്. പാകിസ്താന്‍ താരങ്ങള്‍ ലീഗില്‍ കളിക്കില്ല. ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും അതേപ്പറ്റി വ്യക്തതയില്ല. വരുന്ന ആഴ്ചയില്‍ തന്നെ ലേലം നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News