
മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട അവതാരകരില്‍ ഒരാളാണ് പേളി മാണി(Pearley Maaney). സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പേളിയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. പേളി കൂടുതല്‍ പ്രശസ്തയായത് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ്.
ബിഗ് ബോസ് ഷോയില്‍ ഒപ്പമുണ്ടായിരുന്ന ശ്രീനിഷിനെ തന്നെയാണ് പേളി വിവാഹം കഴിച്ചതും. പേളി മാണിയുടെയും മകള്‍ നിലായുടെയും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. നിലയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നിരവധി ആരാധകരും ഉണ്ട്.
ഇത്തരത്തില്‍ പേളി പങ്കുവെച്ച നിലയുടെ ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. തലമൊട്ടയടിച്ച് ചുവന്ന ഷാളും പുതച്ചിരിക്കുന്ന നിലക്കുട്ടി ബേബി ലാമയെപോലെയുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. ചിത്രത്തിന് മൊട്ട ബോസ് എന്നാണ് പേളി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നിരവധി പേരാണ് നിലക്കുട്ടിയുടെ ഈ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തുന്നത്. നീലാകാശം ചുവന്ന കടല്‍ പച്ച ഭൂമി, ഞാന്‍, പ്രേതം, ലൂഡോ, ലോഹം തുടങ്ങി നിരവധി ചിത്രങ്ങളിലും പേളി അഭിനയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here