Bravo: ചരിത്രനേട്ടത്തിന് പിന്നാലെ നൃത്തച്ചുവടുകള്‍; വൈറലായി ബ്രാവോ

ട്വന്റി 20(Twenty 20) ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ(West Indies) ഡ്വെയ്ന്‍ ബ്രാവോ(Bravo). ബ്രാവോ കളിക്കാത്ത ട്വന്റി 20 ലീഗുകളില്ല. നിലവില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ദ ഹണ്ട്രഡ് ട്വന്റി 20 ലീഗില്‍ പങ്കെടുക്കുകയാണ് താരം. നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനുവേണ്ടിയാണ് ബ്രാവോ കളിക്കുന്നത്.

മത്സരത്തിനിടെ അപൂര്‍വമായ ഒരു റെക്കോഡ് ബ്രാവോ സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റില്‍ 600 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തിലെ ആദ്യതാരം എന്ന റെക്കോഡാണ് ബ്രാവോ സ്വന്തം പേരില്‍ കുറിച്ചത്. ഓവല്‍ ഇന്‍വിന്‍സിബിള്‍സിനെതിരായ മത്സരത്തില്‍ സാം കറന്റെ വിക്കറ്റെടുത്തതോടെയാണ് ബ്രാവോ ചരിത്രത്തില്‍ പേരെഴുതിച്ചേര്‍ത്തത്.

തന്റെ 516-ാം മത്സരത്തിലാണ് ബ്രാവോ 600 വിക്കറ്റുകള്‍ തികച്ചത്. ഏറ്റവുമധികം ട്വന്റി 20 വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ബ്രാവോ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള അഫ്ഗാന്‍ താരം റാഷിദ് ഖാന് 466 വിക്കറ്റുകളാണുള്ളത്. 457 വിക്കറ്റുകളുമായി വിന്‍ഡീസിന്റെ സുനില്‍ നരെയ്നാണ് മൂന്നാമത്.

വിക്കറ്റെടുത്ത ശേഷമുള്ള ബ്രാവോയുടെ ആഘോഷപ്രകടനം ആരാധകര്‍ ഏറ്റെടുത്തു. പ്രത്യേകതരം നൃത്തച്ചുവടുമായി താരം ആരാധകരുടെ മനം കവര്‍ന്നു. മത്സരത്തില്‍ 29 റണ്‍സ് വഴങ്ങിയ ബ്രാവോ രണ്ടുവിക്കറ്റെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here