നാലു വയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച് ഡ്രൈവര്‍

നാലു വയസുകാരനെക്കൊണ്ട് പൊതുനിരത്തില്‍ ടൂറിസ്റ്റ് ബസ്(Tourist Bus) ഓടിപ്പിച്ച് ഡ്രൈവര്‍. പത്തനംതിട്ട(Pathanamthitta) കലഞ്ഞൂര്‍ റോഡിലാണ് അപകടകരമായ ഡ്രൈവിങ്. കലഞ്ഞൂര്‍ സ്വദേശി അഭിഷേകാണ് ഡ്രൈവര്‍. കലഞ്ഞൂര്‍ പത്തനാപുരം റോഡിലാണ് അപകട ഡ്രൈവിങ് നടത്തിയത്. രണ്ട് കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. കുട്ടിയെക്കൊണ്ട് ബസ് ഓടിപ്പിക്കുന്നതിനിടെ ഡ്രൈവര്‍ ഫോണും ഉപയോഗിക്കുന്നുണ്ട്.

കൊച്ചിയിൽ ടാർ ഒഴിച്ച് പൊള്ളിച്ച കേസ് : പരാതിക്കാരുടെ വാദം പൊളിയുന്നു

കൊച്ചിയിൽ ടാർ ഒഴിച്ച് പൊള്ളിച്ചെന്ന കേസിലെ പരാതിക്കാരുടെ വാദം പൊളിയുന്നു . പ്രകോപനം ഇല്ലാതെയാണ് ടാർ ഒഴിച്ചതെന്ന വാദം തെറ്റ് എന്നും , പ്രകോപനമുണ്ടാക്കിയത് കാർ യാത്രികൾ ആണെന്നും സൂചന നൽകുന്ന സംഭവത്തിൻ്റെ CCTV ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു .
ടാർ ദേഹത്ത് വീണത് പിടിവലിക്കിടെ ആണെന്നാണ് ഇപ്പോഴത്തെ നിഗമനം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News