Nilambur: നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂരില്‍(Nilambur) പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍ . സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കരുളായി പുള്ളിയില്‍ സ്വദേശി വടക്കോട്ടില്‍ ഹരീഷ്, വടപുറം സ്വദേശി ചെക്കരാട്ടില്‍ അല്‍ത്താഫ്, അമരമ്പലം തോട്ടേക്കാട് സ്വദേശി ദില്‍ജിത് തുടങ്ങിയവരെരെയാണ് പൊലീസ് അറസ്റ്റുചെയ്ത്.

DYSP സാജു കെ. അബ്രഹാം, CI പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . പോക്‌സോ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം.

കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയും പിടിയിലാവരില്‍ ഉള്‍പ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. SI നവീന്‍ ഷാജ്, ASI അന്‍വര്‍ സാദത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദാലി, ഷിജു, കെ.ടി.ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News