Bihar: ബീഹാറില്‍ മന്ത്രിസഭാ വികസനം ഈ മാസം 16ന്

ബീഹാറിലെ(Bihar) മഹാ ഘട്ട്ബന്ധന്‍ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഈ മാസം പതിനാറിന് നടക്കും. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ബിജെപി(BJP) കൈകാര്യം ചെയ്തിരുന്ന ചില വകുപ്പുകള്‍ ആര്‍ജെഡിക്ക് കൊടുക്കാന്‍ ധാരണയായി. സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി(Sonia Gandhi), ഡി രാജ(D Raja) തുടങ്ങിയ നേതാക്കളുമായും തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി.

മഹാ ഘട്ട്ബന്ധന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപ മുഖ്യമന്ത്രി തേജസ്വി യാദവും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ബാക്കി മന്ത്രിമാരെയും അവരുടെ വകുപ്പുകളും സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുതിനിടെയിലാണ് തേജസ്വി യാദവ് ദില്ലിയ.ിലെത്തി പാര്‍ട്ടി അധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയത്. സിപിഐഎം ജനറല്‍ സെക്രട്ടറി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിഹാറിലേത് ജനങ്ങളുടെ സര്‍ക്കാരെന്നും, നിതീഷ് കുമാറിന്റഎ തീരുമാനം ബിജെപിക്ക് കൃത്. സമയത്തു മുഖത്തേറ്റ് അടിയെന്നും തേജസ്വി യാദവ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.

മന്ത്രിസഭയില്‍ ഭാഗമാകില്ലെന്നും പുറത്തു നിന്നും പിന്തുണ നല്‍കുമെന്നും വ്യക്തമാക്കിയ സിപിഐഎം ജനറല്ഡ സെക്രട്ടറി സീതാറാം യെച്ചൂരി ബിഹാറിലെ മാറ്റം രാജ്യത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കുന്നതെന്നും പ്രതികരിച്ചു. നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സീതാറാം യെച്ചൂരിയും, ഡി രാജയും കൂട്ടിച്ചേര്‍ത്തു. മന്ത്രി സ്ഥാനം നിരസിച്ച സിപിഐ എംഎല്ലിനോട് മന്ത്രി സഭയുടെ ഭാഗമാകാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി കൈകാര്യം ചെയ്തിരുന്ന മുപ്പത് മന്ത്രി സ്ഥാനങ്ങളില്‍ 16 എണ്ണം ആര്‍ജെഡിക്ക് കൊടുക്കും. എന്നാല്‍ ആഭ്യന്തരം, ആരോഗ്യം, പൊതുഭരണം എന്നീ സുപ്രധാന വകുപ്പുകളടക്കം 18 മന്ത്രിസ്ഥാനങ്ങളിലാണ് ആര്‍ജെഡി അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News