Highcourt | മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത : ഹൈക്കോടതി

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി.ഇക്കൂട്ടരെ പത്തു ശതമാനം വരുന്ന സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തണം.മതമില്ലാത്തതിൻ്റെ പേരിൽ ഇവരെ മാറ്റി നിർത്തരുത്. ഇവർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി പറഞ്ഞു .

കരാറുകാർക്ക് കുടിശ്ശികയെന്ന വാർത്ത അടിസ്ഥാന രഹിതം: മന്ത്രി റിയാസ്

കരാറുകാർക്ക് പതിനായിരം കോടിയിലധികം രൂപ കുടിശികയുണ്ടെന്നും താൻ അത് നിയമസഭയിൽ കണക്ക് കുറച്ചു കാണിച്ചു എന്നും ചില ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സംസ്ഥാനത്ത് പൊതുമരാമത്ത് കരാറുകാർക്ക് 2021 ഡിസംബർ മുതൽ 2022 ജൂൺ വരെ 1560 കോടി രൂപ മാത്രമാണ് നിലവിൽ കുടിശികയായി നൽകാനുള്ളത് . ( നിരത്തുകൾ , നിരത്തുപരിപാലനം , പാലങ്ങളിലെ പ്രവൃത്തി എന്നിവയുടെ കുടിശിക ). അത് പരിഹരിക്കാൻ ധനകാര്യവകുപ്പ് ഇടപെടുകയും ചെയ്യുന്നുണ്ട്.

നിയമസഭയിൽ നൽകിയ മറുപടിയിലും ഒരു അപാകതയും സംഭവിച്ചിട്ടില്ല . അന്ന് ഏപ്രിൽ 30 വരെ നിരത്ത്, പാലം , നിരത്ത് പരിപാലനം വിഭാഗങ്ങളിലായി 1270.14 കോടി രൂപയും , കെട്ടിടവിഭാഗത്തിൽ 383.46 കോടി രൂപയുമാണ് കുടിശികയായി ഉണ്ടായിരുന്നത് . കഴിഞ്ഞ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ടി എം തോമസ് ഐസക് 2021 ജനുവരി 13 ന് നിയമസഭയിൽ നൽകിയ മറുപടി അനുസരിച്ച് 2021 വരെ 1283.48 കോടി രൂപ മാത്രമാണ് നിരത്ത് – പാലം വിഭാഗത്തിലെ കുടിശിക. പ്രവൃത്തി പൂർത്തിയാക്കിയാൽ നിശ്ചിത സമയപരിധിക്കകം പരമാവധി പണം നൽകാനാണ് ധനകാര്യവകുപ്പും പൊതുമരാമത്ത് വകുപ്പും ശ്രമിക്കാറുളളത് .

ഓരോ വർഷവും എത്ര രൂപ കുടിശിക ഉണ്ടായിരുന്നു എന്ന വിവരാവകാശ ചോദ്യത്തിന് ആ വർഷം ഉണ്ടായിരുന്ന കുടിശികയുടെ കണക്ക് നൽകിയത് വച്ചാണ് തെറ്റായ വാർത്ത നൽകിയിരിക്കുന്നത്. അത് നിലവിലുള്ള കുടിശികയാണെന്ന തെറ്റിദ്ധാരണ പരത്തി പൊതുമരാമത്ത് വകുപ്പിനേയും സർക്കാരിനേയും മോശമാക്കാനാണ് ശ്രമിച്ചിരിക്കുന്നത് . വസ്തുതകൾ അന്വേഷിക്കാതെയുള്ള ഇത്തരം വാർത്താപ്രചരണ രീതി ശരിയാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News