ലോക ചെസ്സ് ഒളിമ്പ്യാഡിൽ സ്വർണ്ണ മെഡൽ ജേതാവായി നിഹാൽ : കയ്യടിച്ച് കേരളം

ചെന്നൈയിൽ നടന്ന നാൽപ്പത്തിനാലാം ലോക ചെസ്സ് ഒളിമ്പ്യാഡിൽ സ്വർണ്ണ മെഡൽ ജേതാവായി ജന്മനാട്ടിൽ തിരിച്ചെത്തിയ കേരളത്തിൻ്റെ അഭിമാനതാരം ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരീന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചെസ്സ് പ്രേമികൾ സ്വീകരണം നൽകി. കേരളത്തിൻ്റെ ആദ്യ ചെസ്സ് ഒളിമ്പ്യൻ പ്രൊഫ.എൻ.ആർ.അനിൽകുമാർ, അന്തർദേശീയ ചെസ്സ് താരം ജോ പറപ്പിള്ളി, മുൻ സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻ ബ്രൈറ്റ് ലീ സുനിൽ കുമാർ തുടങ്ങിയവർ നിഹാലിനെ സ്വീകരിച്ചു. ലോക ചെസ്സ് ഒളിമ്പ്യാഡിൽ നിഹാൽ മികച്ച വ്യക്തിഗത പ്രകടനത്തിന് സ്വർണ്ണവും ടീം ഇനത്തിൽ വെങ്കലവും കരസ്ഥമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News