ED | ബി.ജെ.പി നേതാക്കൾ പ്രതിസ്ഥാനത്തുള്ള കേസുകളിൽ ഇരട്ടത്താപ്പുമായി ഇ.ഡി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലുമായി ബി.ജെ.പി കോടികളാണ് കേരളത്തിലൊഴുക്കിയത്.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കൊണ്ടു വന്ന കോടിക്കണക്കിന് രൂപ തൃശൂർ കൊടകരയിൽ വെച്ച് ബി ജെ പി നേതാക്കൾ തന്നെ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘം തട്ടിയെടുത്തിരുന്നു.

പണം കൊണ്ടുവന്ന ബി.ജെ.പി സംസ്ഥാന നേതാക്കളുടെ അടുപ്പക്കാരനായ ധർമ്മരാജൻ പൊലിസിൽ പരാതി നൽകിയതോടെയാണ് കുഴൽപ്പണ ഇടപാടിനെക്കുറിച്ച് പുറം ലോകമറിഞ്ഞത്. കേസ് അന്വേഷിച്ച കേരള പൊലിസിൻ്റെ പ്രത്യേക സംഘം ദിവസങ്ങൾക്കുളളിൽ തന്നെ കവർച്ചാസംഘത്തെ അറസ്ററ്റ് ചെയ്തു.കള്ളപ്പണനിരോധന നിയമപ്രകാരം നടപടി സ്വീകരിക്കേണ്ട എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനും പൊലീസ് റിപോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ ഇ.ഡിയുടെ ഭാഗത്ത് നിന്ന്ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല.കുഴൽപ്പണക്കേസ് ഇ.ഡി അന്വേഷിക്കണമെന്നാവശ്യപെട്ട് പൊതുപ്രവർത്തകൻ സലീംമടവൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.വിഷയം പരിശോധിക്കുകയാണെനും നടപടിയുണ്ടാകുമെന്നും അന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ബിജെപി നേതാക്കൾ പ്രതിക്കുട്ടിലായ സുൽത്താൻബത്തേരി,മഞ്ചേശ്വരം കോഴക്കേസുകളിലും സ്ഥിതി വ്യത്യസ്തമല്ല .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News