Viral Video: കുട്ടിയെ ആക്രമിക്കാന്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; രക്ഷിച്ചത് അമ്മ; വീഡിയോ വൈറല്‍

വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട കുട്ടിയുടെ വിഡിയോ വൈറലാകുന്നു(Viral Video). അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടാകുന്നത്. കൂറ്റന്‍ മൂര്‍ഖനില്‍ നിന്നാണ് കുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്നത്.

വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുട്ടി പാമ്പിന് തൊട്ടരികിലൂടെ നടക്കുന്നതും പാമ്പിനെ കണ്ടതും അവന്‍ തിരികെ അമ്മയ്ക്ക് അരികിലേക്ക് ഓടാന്‍ ശ്രമിക്കുന്നതും കാണാം. ഈ സമയം പാമ്പ് പത്തിവിടര്‍ത്തി ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍, അമ്മ അവസരോചിതമായി കുട്ടിയെ രക്ഷിച്ചു. ആകാംക്ഷയുടെ മുള്‍മുനിയില്‍ നിര്‍ത്തുന്ന ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടതും പങ്കുവെച്ചതും.

നാലു വയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച് ഡ്രൈവര്‍

നാലു വയസുകാരനെക്കൊണ്ട് പൊതുനിരത്തില്‍ ടൂറിസ്റ്റ് ബസ്(Tourist Bus) ഓടിപ്പിച്ച് ഡ്രൈവര്‍. പത്തനംതിട്ട(Pathanamthitta) കലഞ്ഞൂര്‍ റോഡിലാണ് അപകടകരമായ ഡ്രൈവിങ്. കലഞ്ഞൂര്‍ സ്വദേശി അഭിഷേകാണ് ഡ്രൈവര്‍. കലഞ്ഞൂര്‍ പത്തനാപുരം റോഡിലാണ് അപകട ഡ്രൈവിങ് നടത്തിയത്. രണ്ട് കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. കുട്ടിയെക്കൊണ്ട് ബസ് ഓടിപ്പിക്കുന്നതിനിടെ ഡ്രൈവര്‍ ഫോണും ഉപയോഗിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News