
അമേരിക്കയില്‍(America) തൊഴിലില്ലായ്മ വേതനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലില്ലാത്തവരുടെ എണ്ണം ഉയരുന്നത്. നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധന. ഇതോടെ യുഎസില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം 2.62 ലക്ഷമായി.
കൂട്ടപ്പിരിച്ചുവിടലുകളാണ് തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുന്ന അമേരിക്കയില്‍ ഉപഭോക്തൃ വസ്തുക്കള്‍ക്ക് 8.5 ശതമാനം വില ഉയര്‍ന്നു. പണപ്പെരുപ്പം തടയാന്‍ നികുതി വര്‍ധിപ്പിക്കുകയാണ്.
ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം
ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍, സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി നിലത്ത് വീണു.
സമ്മര്‍ടൈം ലക്ചര്‍ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇന്‍സ്റ്റിട്യൂഷന്‍. ന്യൂയോര്‍ക്കില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സല്‍മാന്‍ റുഷ്ദിയുടെ ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1980 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here