
ഓണത്തിന് (onam ) കേരളത്തിലേക്ക് ഇതര സംസ്ഥാനണളിൽ നിന്ന് കൂടുതൽ പാൽ (milk) എത്തിക്കുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി. കേരളത്തിൽ മിൽമയുടെ സംഭരണം ഗണ്യമായി കുറഞ്ഞതിനാലാണ് പാലിന് കർണാടകത്തേയും തമിഴ്നാടിനെയും ആശ്രയിക്കുന്നത്.
ഓണക്കാലത്ത് പാലിനും പാൽ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ കൂടുതലാണ്. അടുത്ത സംസ്ഥാനങ്ങളിൽ നിന്ന് പാലെത്തിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്. ഇത്തവണയും പുറത്തു നിന്ന് പാൽ എത്തിക്കേണ്ടിവരുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും പാൽ കൊണ്ടുവരും. ഓണക്കാലത്ത് പ്രതിദിനം 7 ലക്ഷം ലിറ്റർ പാൽ എത്തിക്കാനാണ് ശ്രമം
കേരളത്തിലുൾപ്പെടെ പാൽ സംഭരണം ഗണ്യമായി കുറഞ്ഞു. പ്രതിദിനം 50,000 ലിറ്റർ കുറവു വന്നു. മൂല്യവർദ്ധിത ഉത്പന്നണളുടെ നിർമാണവും ഇതോടെ കുറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here