K. N. Balagopal : സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കേന്ദ്രം ഹനിക്കുന്നു : കെ എൻ ബാലഗോപാൽ

സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കേന്ദ്രം ഹനിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (K. N. Balagopal). തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സാമ്പത്തിക ബാധ്യത കൂടി.സംസ്ഥാനങ്ങളെ രണ്ട് തരത്തിലാണ് കേന്ദ്രം കാണുന്നത്.ഉണ്ടായിരുന്ന സാമ്പത്തിക സ്വാതന്ത്ര്യം കവർന്നെടുക്കുന്ന സാഹചര്യമാണ് നിലവിലെന്നും മന്ത്രി വ്യക്തമാക്കി.

ഫെഡറൽ തത്വങ്ങളെ കേന്ദ്രം ചോദ്യം ചെയ്യുകയാണ്. തോമസ് ഐസക് പൊതു തത്വങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

ഹർ ഘർ തിരംഗയിൽ പങ്കുചേർന്ന് ധനമന്ത്രിയും

ഹർ ഘർ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വസതിയിൽ ദേശീയപതാക ഉയർത്തി. ഇന്ത്യ എന്ന സങ്കല്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നത് കൂടിയാണ് പ്രധാനമെന്ന് ബാലഗോപാൽ പറഞ്ഞു.

‘ഹർ ഘർ തിരംഗ’ പരിപാടിയോട് അനുബന്ധിച്ച് നടന്‍ മോഹൻലാലിന്‍റെ (Mohanlal) വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്.


ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News