
തിരുവനന്തപുരം പൂവച്ചൽ കൊണ്ണിയൂരിൽ വാഹനങ്ങൾ കത്തി നശിച്ചു.കൊണ്ണിയൂർ വത്സലഭവനിൽ സാമ്പശിവൻ്റെ വീട്ടിലെ കാർപോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും 2 സ്കൂട്ടറുകളും ആണ് കത്തിനശിച്ചത്.
ഇതിന് അൽപ്പം അകലെയായി ഒരു സ്കൂട്ടർ അപകടത്തില്‍പ്പെട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്.3 ദിവസമായി കാണാതായ സ്കൂട്ടറാണ് കണ്ടെത്തിയത് എന്ന് പൊലീസ് പറഞ്ഞു.
വാഹനീയം പരാതി പരിഹാര അദാലത്ത്
സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വാഹനീയം പരാതി പരിഹാര അദാലത്ത് കോഴിക്കോട് നടന്നു. ടൗൺ ഹാളിൽ മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്തു.
മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് നികുതി ഈടാക്കില്ലെന്ന് മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന് ലഭിച്ച 410 പരാതികളിൽ 378 എണ്ണം പരിഹരിച്ചു.
തീർപ്പാക്കാൻ കഴിയാത്തവ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവച്ചു. മന്ത്രി എ. കെ. ശശീന്ദ്രൻ അധ്യക്ഷ വഹിച്ച പരിപാടിയിൽ എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ പി ടി എ റഹീം, എം. കെ. മുനീർ, കെ.എം.സച്ചിൻ ദേവ്,ട്രാൻസ്‌പോർട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ സി എസ് പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here