Chottanikkara: ഡ്രൈവിങ് സീറ്റില്‍ മധ്യവയസ്‌കന്‍ മദ്യലഹരിയില്‍ അതിക്രമിച്ചു കയറി; കാര്‍ ട്രാസ്‌ഫോര്‍മറിലിടിച്ചു

നിര്‍ത്തിയിട്ടിരുന്ന കാര്‍ തട്ടിയെടുത്ത് പാഞ്ഞ് അപകടമുണ്ടാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍(Arrest). ചോറ്റാനിക്കര(Chottanikkara) പൂച്ചക്കുഴി അരിമ്പൂര്‍ വീട്ടില്‍ ആഷ്‌ലി (54) യെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 ന് രാത്രി പത്തേമുക്കാലോടെ ചോറ്റാനിക്കരയിലെ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പ്രതി തട്ടിയെടുത്തത്.

ഭാര്യയേയും രണ്ടരവയസുള്ള കുഞ്ഞിനേയും കാറിലിരുത്തി ഭര്‍ത്താവ് ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് ഇയാള്‍ കാറുമായി കടന്നു കളഞ്ഞത്. പെട്ടിക്കടക്ക് സമീപം നിന്ന ആളിനെ ഇടിച്ചു പരിക്കേല്‍പ്പിച്ചു. കടയിലും, പോസ്റ്റിലും ട്രാന്‍സ്‌ഫോമറിലും കാറിടിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. കാറിലിരുന്ന അമ്മക്കും കുഞ്ഞിനും പരിക്കുണ്ട്.

തിരുവനന്തപുരത്ത് വാഹനങ്ങൾ കത്തി നശിച്ചു

തിരുവനന്തപുരം പൂവച്ചൽ കൊണ്ണിയൂരിൽ വാഹനങ്ങൾ കത്തി നശിച്ചു.കൊണ്ണിയൂർ വത്സലഭവനിൽ സാമ്പശിവൻ്റെ വീട്ടിലെ കാർപോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും 2 സ്കൂട്ടറുകളും ആണ് കത്തിനശിച്ചത്.

ഇതിന് അൽപ്പം അകലെയായി ഒരു സ്കൂട്ടർ അപകടത്തില്‍പ്പെട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്.3 ദിവസമായി കാണാതായ സ്കൂട്ടറാണ് കണ്ടെത്തിയത് എന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News