Pinarayi Vijayan | കിഫ്ബിയെ ലക്ഷ്യമിടുന്നത് കേരളത്തിലെ വികസനം തടയാൻ : മുഖ്യമന്ത്രി

സിപിഐഎംനെ ദുർബലപ്പെടുത്തുന്ന ശക്തികളെ തുറന്നുകാട്ടി മുഖ്യമന്ത്രി . സിപിഐഎം ദുർബലപ്പെടുമ്പോൾ ദുർബലരാകുന്നത് ദരിദ്ര വിഭാഗം എന്നും മുഖ്യമന്ത്രി .ജനാധിപത്യ ധ്വംസനത്തിനെതിരെ ആരും മിണ്ടുന്നില്ലെന്നും കേന്ദ്രത്തിനെതിരെ ആരും ഒന്നും മിണ്ടുന്നില്ലെന്നും , വികസനം തടയാൻ ബിജെപിയും കോൺഗ്രസ്സും ഒറ്റക്കെട്ട് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു . കിഫ്ബിയെ ലക്ഷ്യമിടുന്നത് കേരളത്തിലെ വികസനം തടയാനാണെന്നും , കേരളത്തിലെ വികസനം തടയുകയാണ് ഇ ഡി യുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു . കൊല്ലത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വികസന പ്രവർത്തനങൾക്ക് ഫണ്ട് കിഫ്ബി വഴി കണ്ടെത്തുമെന്ന് പറഞ്ഞപ്പോൾ എന്തെല്ലാം പരിഹാസമായിരുന്നു. 620000 കോടിയിൽ നിന്ന് ഇപ്പോൾ 70000 കോടിയായി ഉയർന്നു . ബിജെപിയും കോൺഗ്രസും വികസനത്തെ എതിർക്കുന്നതിൽ ഒറ്റക്കെട്ട് ആണ് . കേരളത്തിലെ മഹാഭൂരിഭാഗം എംപിമാരും നമ്മുടെ നാടിന് എതിരാണ് . അവിടെ കേരളത്തിന്റെ വികസനത്തെ തടയുന്നു അതിന് കേന്ദ്രവും പിന്തുണ നൽകുന്നു .

നാടിനെ തകർക്കാൻ വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത് എന്നും അതിനൊപ്പം കേന്ദ്രവും ചേരുകയാണ് എന്നും
അവർ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ സമീപിച്ചു, അങ്ങനെ കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണം തുടങ്ങിയതാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . അതോടൊപ്പം ഇ.ഡി എന്താണ് കാണിക്കുന്നത് എന്ന ഉദ്ദേശം വ്യക്തം ആണെന്നും കേരളത്തിൽ ഇപ്പോൾ വികസനം നടക്കുന്നത് കിഫ്ബി യിലൂടെ പണം കിട്ടിയത് കൊണ്ട് ആണെന്നും അദ്ദേഹം പറയുകയുണ്ടായി .

അതോടൊപ്പം കേരളം എന്ന സംസ്ഥാനത്തെ ഒഴിച്ചു നിർത്തി കൊണ്ടാണോ രാജ്യത്തിന്റെ വികസനം എന്ന് കൂടി മുഖ്യമന്ത്രി ചോദിച്ചു .ഇക്കണക്കിനാണെങ്കിൽ നാട് ഒരു ഇഞ്ച് മുന്നോട്ടുപോകില്ല എന്നും ഇടത് സർക്കാരിൻറെ കാലത്ത് വികസനം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് , 25 വർഷത്തെ വികസനം കണ്ടാണ് സർക്കാർ പദ്ധതി എന്നും മുഖ്യമന്ത്രി പറഞ്ഞു .

പ്രതിപക്ഷം എതിർത്താലും എതിർത്തില്ലെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത സർക്കാർ പൂർത്തിയാക്കും എന്നും അതോടൊപ്പം അതിദരിദ്രരായ 64000 പേരെ കണ്ടെത്തി ഇനി അവരുടെ ജീവിതം മെച്ചപ്പെടുത്തും, പ്രതിപക്ഷം എതിർത്താലും എതിർത്തില്ലെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത തങ്ങൾ മാറ്റില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News