Ballon d’Or : ബാലൺ ഡി ഓര്‍ : മെസിയില്ലാതെ പ്രാഥമിക പട്ടിക

ലയണൽ മെസി ഇല്ലാതെ ബാലൺ ഡി ഓർ (Ballon d’Or) പ്രാഥമിക പട്ടിക. ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു.

ഏഴ് വട്ടം ബാലൺ ഡി ഓർ പുരസ്കാര ജേതാവായിരുന്ന ലയണൽ മെസിയെ ഒഴിവാക്കിയുള്ള പ്രാഥമിക പട്ടികയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഓർഗനൈസേഴ്സ് പുറത്തിറക്കിയത്. 2005 ന് ശേഷം ഇതാദ്യമായാണ് മെസി പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഉൾപെടാതിരിക്കുന്നത്.

പി എസ് ജിയിലെ മോശം ഫോമാണ് കാൽപന്ത് കളിയിലെ മിശിഹയ്ക്ക് തിരിച്ചടിയായത്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, റോബർട്ട് ലെവൻഡോവ്സ്കി, കിലിയൻ എംബാപ്പെ, മോ സലാ, ഏർലിംഗ് ഹാലൻഡ്, വിനീഷ്യസ് ജൂനിയർ, സാഡിയോ മാനേ, കെവിൻ ഡി ബ്രുയിൻ തുടങ്ങിയ പ്രമുഖരെല്ലാം പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡിനെ ജേതാക്കളാക്കിയ കരീം ബെൻസേമയ്ക്കാണ് ഇക്കുറി പുരസ്കാരത്തിന് ഏറെ സാധ്യത കൽപിക്കപ്പെടുന്നത്. വനിതാ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള 20 അംഗ ചുരുക്കപ്പട്ടികയും പ്രഖ്യാപിച്ചു.

വിവിയന്നെ മിയദെമെ, അലക്സിയ പുട്ടെല്ലസ് , ബെത് മീഡ്,അലക്സ് മോർഗൻ, അഡ ഹെഗർബർഗ് , സാം കെർ എന്നിവരെല്ലാം പട്ടികയിലുണ്ട്. ഇതിനു പുറമെ മികച്ച ഗോൾകീപ്പർ, മികച്ച അണ്ടർ -21 താരം എന്നീ അവാർഡുകൾക്കായി 10 വീതം കളിക്കാരുടെ ചുരുക്കപ്പട്ടികയും പുറത്തു വന്നു.

റയലിന്റെ തിബോട്ട് കോട്ട്വ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ, ചെൽസിയുടെ എഡ്വേർഡ് മെൻഡി എന്നിവരാണ് മികച്ച ഗോൾകീപ്പർ പട്ടികയിലെ പ്രമുഖർ. ബാഴ്സ താരം ഗവി, റയലിന്റെ കമവിംഗ, ആഴ്സണലിന്റെ ബക്ക യോ സാക്ക , ബൊറൂസിയയുടെ ജൂഡ് ബെല്ലിങ്ങാം എന്നിവരുൾപ്പെട്ടതാണ് മികച്ച U – 21 താരത്തിനുള്ള പുരസ്കാര പട്ടിക.ഒക്ടോബർ 17 ന് പാരീസിലെ തിയേറ്റർ ഡു ചാറ്റ്ലെറ്റിലാണ് പുരസ്‌കാര പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News