6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ ആദ്യചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ആക്ടർ ഡോക്ടർ’

സിനിമ സ്വപ്നം കണ്ട് നടക്കുന്ന നിരവധി പേരെ നമുക്ക് പരിചയം കാണും . ജീവനും ജീവിതവും സിനിമയ്ക്കായി സമ്മാനിച്ച നിരവധി പ്രതിഭകൾ നമുക്ക് ഉണ്ടായിട്ടുമുണ്ട്. വെള്ളിത്തിരയിൽ ഒരു തവണയെങ്കിലും മുഖം കാണിക്കണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. എത്തിപ്പെടാൻ ഏറെ കടമ്പകൾ കടക്കണമെന്ന് അറിഞ്ഞിട്ടും അതിനായി നിർത്താതെ പരിശ്രമിക്കുന്നവരെയും നമുക്ക് അറിയാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് അത്തരത്തിലൊരു സിനിമ മോഹിയുടെ വിഡിയോയാണ്.

ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ശ്രദ്ധേയനായ വ്യക്തിയാണ് ആക്ടർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോക്ടർ ബാഷിദ് ബഷീർ. അദ്ദേഹത്തിന്റെ ആദ്യചിത്രമായ തല്ലുമാല പുറത്തിറങ്ങിയിരിക്കുകയാണ്. കല്യാണി പ്രിയദർശനും ടോവിനോ തോമസും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലാണ് ഡോക്ടറിന്റെ അഭിനയമോഹം പൂവണിയുന്നത്.

മികച്ച ഒരു ചിത്രത്തിന്റെ ഭാഗമായതിന്റെയും ഒപ്പം വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചിത്രം വെള്ളിത്തിരയിൽ എത്തുന്നതിന്റെയും സന്തോഷം പങ്കുവെച്ചു കൊണ്ടാണ് ബാഷിദ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here