Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം

ലക്ഷദ്വീപിലെ (Lakshadweep) സ്കൂളുകളില്‍ ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. പ്രഫുൽ ഖോഡ പട്ടേലും, ലക്ഷദ്വീപ് ഭരണകൂടവും ഒറ്റ സത്യവാങ്മൂലമാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

സ്‌കൂൾ കുട്ടികൾക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്‌സും നൽകാനാണ് മാംസാഹാരം ഒഴിവാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും, കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. കടുത്ത നഷ്ടമായതിനാൽ ആണ് ഡയറി ഫാം അടച്ച് പൂട്ടിയത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കവരത്തി നിവാസിയായ അജ്മൽ അഹമ്മദ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിൽ ഉള്ള സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സർക്കാരിനും, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും, ദ്വീപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചിരുന്നു. സുപ്രീം കോടതി പുറപ്പടിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ താത്കാലികമായി ഭരണകൂടം പുനഃസ്ഥാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News