10 കോടി രൂപ വാ​ഗ്ദാനം, ‘നോ’ പറഞ്ഞ് അല്ലു അർജുൻ; മദ്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കില്ല

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ വൻ വിജയമായി മാറിയതോടെ പാൻ ഇന്ത്യൻ താരമായി ഉയർന്നിരിക്കുകയാണ്. സിനിമ പോലെ തന്നെ പരസ്യത്തിലും വളരെ സൂക്ഷിച്ചാണ് അല്ലു അർജുൻ തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോൾ ഒരു മദ്യ കമ്പനിയുടെ പരസ്യത്തിനോട് നോ പറഞ്ഞിരിക്കുകയാണ് താരം.

വൻ പ്രതിഫലം വാ​ഗ്ദാനം ചെയ്തെങ്കിലും താരം പരസ്യത്തിൽ അഭിനയിക്കാൻ തയാറായില്ല. പത്ത് കോടി രൂപയാണ് താരത്തിന് പ്രതിഫലമായി വാ​ഗ്ദാനം ചെയ്തത്. താൻ ഈ പരസ്യത്തിൽ അഭിനയിച്ചാൽ ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് കോടികളുടെ ഓഫർ അല്ലു വേണ്ടെന്ന് വച്ചിരിക്കുന്നത്. ഇതിനു മുൻപും താരം ഇത്തരത്തിൽ ലഹരി വസ്തുക്കളുടെ പരസ്യത്തിൽ നിന്ന് മാറിനിന്നിട്ടുണ്ട്. അടുത്തിടെ ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News