Vikram | ഒടുവിൽ വിക്രം ട്വിറ്ററിലെത്തി, തുടക്കം തന്നെ വിഡിയോ , കയ്യടിച്ച് ആരാധകർ

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളാണ് വിക്രം . താരം ഒടുവിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് . ഒരു വിഡിയോയിലൂടെയാണ് ട്വിറ്റർ അക്കൗണ്ടിന് താരം തുടക്കമിട്ടത്. എല്ലാവർക്കും നന്ദിപറഞ്ഞുള്ള ഒരു വിഡിയോയാണ് വിക്രം പങ്കുവച്ചിരിക്കുന്നത്.

പത്ത് വർഷം വൈകിയാണ് താൻ ട്വിറ്ററിൽ എത്തുന്നതെന്നും ഇനി ഇടയ്‍ക്ക് വരാമെന്നും വിഡിയോയിൽ വിക്രം പറയുന്നു. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദിയറിയിച്ചായിരുന്നു വിഡിയോ. കോബ്ര എന്ന ചിത്രമാണ് വിക്രമിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ചിത്രം ഓഗസ്റ്റ് 31ന് റിലീസ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News