Muslim League : വിചിത്ര നടപടിയുമായി മുസ്ലീം ലീഗ്; എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി

എം.എസ്.എഫ് (MSF )മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി വിചിത്ര നടപടിയുമായി മുസ്ലീം ലീഗ് ( Muslim League) . 2021 ഡിസംബറിൽ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയ ഷൈജലിന് 2022 ഫെബ്രുവരിയിൽ വീണ്ടും ഷോക്കോസ് നോട്ടീസ് നൽകി.

ഇക്കഴിഞ്ഞ ജൂലൈ 18 ന് ഷൈജലിനെ വീണ്ടും പുറത്താക്കി കൊണ്ട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം കത്തു നൽകി. നടപടി കോടതിയെ കബളിപ്പിക്കുന്നതാണെന്നും വ്യാജ രേഖകൾ ചമച്ച് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് പിഎം എ സലാമെന്നും പിപി ഷൈജൽ ആരോപിച്ചു.

പുറത്താക്കിയ നടപടി ചോദ്യം ചെയ്ത്‌ പിപി ഷൈജൽ കോടതിയെ സമീപിച്ചിരുന്നു. കൽപ്പറ്റ മുൻസിഫ്‌ കോടതിയിൽ കേസ്‌ പരിഗണനയിലിരിക്കെയാണ്‌ ഷൈജലിനെതിരെ വീണ്ടും നടപടിയുമായി ലീഗ്‌ നേതൃത്വം രംഗത്ത്‌ വന്നിരിക്കുന്നത്‌.

സംഘടനാ മാനദണ്ഡങ്ങൾ മറികടന്നുള്ള നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന തിരിച്ചറിവിൽ നേതൃത്വം വ്യാജ രേഖകൾ സൃഷ്ടിക്കുകയാണെന്നും ഷൈജൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here