P A Muhammed Riyas: വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ ; വീഡിയോ പ്രകാശനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവ്വഹിച്ചു

വയനാട്‌ ബൈക്കേഴ്സ്‌ ക്ലബ്ബും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഈ മാസം 21 ന്‌ സംഘടിപ്പിക്കുന്ന ബൈസൈക്കിൾ ചലഞ്ചിന്റെ പ്രമോ വീഡിയോ പ്രകാശനം ചെയ്തു.തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വീഡിയോ ഔദ്യോഗികമായി പുറത്തിറക്കി.

ചടങ്ങിൽ ലിന്റോ ജോസഫ്‌ എം എൽ എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ്‌ ടി ജി,അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ ബിനു കുര്യാക്കോസ്‌ ,പ്രോഗ്രാം കൺവീനർ സി പി സുധീഷ്‌, ട്രഷറർ അബ്ദുൾ ഹാരിഫ്‌, അനീസ് മാപ്പിള,ഷൈജൽകുന്നത്ത് എന്നിവർ പങ്കെടുത്തു.

യു എൻ പ്രഖ്യാപിച്ച അന്തർദ്ദേശീയ സുസ്ഥിര പർവ്വത വികസന വർഷത്തോടനുബന്ധിച്ചാണ്‌ ദക്ഷിണേന്ത്യയിലെ പ്രമുഖ റൈഡേഴ്സ്‌ പങ്കെടുക്കുന്ന മത്സരം വയനാട്ടിൽ സംഘടിപ്പിക്കുന്നത്‌‌.

വയനാടിന്റെ കവാടമായ ലക്കിടിയിൽ നിന്ന് സാഹസിക എക്കോ ടൂറിസം കേന്ദ്രമായ ചേമ്പ്ര മലനിരയിലേക്കാണ്‌ ബൈസൈക്കിൾ ചലഞ്ച്‌ നടക്കുക. മലയോര സൈക്കിൾ സവാരിയുടെ അനന്ത സാധ്യതതകളിലേക്ക്‌ ലോക ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ചലഞ്ച്‌ നടക്കുന്നത്‌.

സാഹസികതയും പ്രകൃതി ഭംഗിയും ഒരുപോലെ ആസ്വദിക്കാവുന്ന പ്രദേശത്ത്‌ നൂറുകണക്കിന്‌ പേർ പങ്കെടുക്കുന്ന വിപുലമായ മത്സരമാണ്‌ സംഘാടകർ ലക്ഷ്യമാക്കുന്നത്‌. എം ടി ബി,റോഡ്‌ സൈക്കിൾ വിഭാഗങ്ങളിലായും കുട്ടികൾക്കുമായും പ്രത്യേകം മത്സരങ്ങൾ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here